#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു
Dec 21, 2024 10:49 PM | By VIPIN P V

മറയൂർ : ( www.truevisionnews.com ) കാന്തല്ലൂർ പഞ്ചായത്തിലെ പെരടിപള്ളം വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു.

കോയമ്പത്തൂർ ഉക്കടം വൈശാൽ വീഥി വണ്ണാർചന്ത് സ്വദേശി പി.മുരുകന്റെ മകൻ എം.അയ്യനാർ മൂർത്തിയാണ് (39) മരിച്ചത്.

കോയമ്പത്തൂർ പീളമേട് തിരുമല വെങ്കിടേശ്വര ട്രേഡേഴ്സിലെ ജീവനക്കാർക്കൊപ്പം കാന്തല്ലൂരിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു അയ്യനാർ.

പെരടിപള്ളം വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3.15നായിരുന്നു അപകടം.

വെള്ളച്ചാട്ടത്തിൽ തനിയെ കുളിച്ചു കൊണ്ടിരുന്ന അയ്യനാറിനെ കാണാതാകുകയായിരുന്നു.

സമീപത്ത് ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടിയെത്തി കയത്തിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ അയ്യാനാറിനെ കണ്ടെത്തിയത്.

ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജു സ്ഥലത്തെത്തി പരിശോധന നടത്തി.

മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

#Fell #died #bathing #young #tourist #drowned

Next TV

Related Stories
#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

Dec 22, 2024 03:59 PM

#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിച്ചത്....

Read More >>
#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

Dec 22, 2024 03:35 PM

#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് സമ്മേളനത്തിൽ...

Read More >>
#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 22, 2024 03:31 PM

#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

Dec 22, 2024 03:21 PM

#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

ഒരു സമുദായത്തെ മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍...

Read More >>
#missingcase |  കാണാതായ കോഴിക്കോട് സ്വദേശി  സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

Dec 22, 2024 02:32 PM

#missingcase | കാണാതായ കോഴിക്കോട് സ്വദേശി സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

സൈബർ വിദഗ്ധനുൾപ്പടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്....

Read More >>
Top Stories